നമുക്കിനി ഫോട്ടോഗ്രാഫി പഠിക്കാം .

ഫോട്ടോഗ്രാഫി പഠിക്കാൻ ആഗ്ഗ്രഹിക്കുന്നവർക്കു  വേണ്ടി മലയാളത്തിലുള്ള കുറച്ചധികം ക്ലാസ്സുകളാണ് ഈ ബ്ലോഗിൽ ഉൾപ്പെടുത്തുന്നത്.
   

             ഫോട്ടോഗ്രാഫി 

        ഫോട്ടോ എന്നാൽ പ്രകാശം  എന്നാണ് അർഥം , ഗ്രാഫി  എന്നാൽ വരക്കുക എന്നും .  അപ്പോൾ പ്രകാശം കൊണ്ട് വരയ്ക്കുന്ന ഒന്നാണ് ഫോട്ടോഗ്രാഫി എന്ന് മനസിലായി കാണുമല്ലോ ?
        എങ്കിൽ ഇനി പ്രകാശം ഉപയോഗിച്ച എങ്ങനെ വരക്കാം എന്ന് നോക്കാം, അതായതു എങ്ങനെ ഒരു ഫോട്ടോ എടുക്കാം എന്ന് നമുക്ക് നോക്കാം . 
              ചരിത്രം 

             ഫോട്ടോഗ്രഫിക്കും ഒരു ചരിത്രമുണ്ട് , നൂറ്റാണ്ടുകൾ നീളുന്ന ഒരു ചരിത്രം തന്നെ ..  അഞ്ചാം നൂറ്റാണ്ടു മുതൽ തന്നെ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന ആശയങ്ങൾ നിലനിന്നിരുന്നു എങ്കിലും പതിനൊന്നാം നൂറ്റാണ്ടിൽ ഒരു ഇറാഖി ശാസ്ത്രഞ്ജൻ കാമറ ഒബ്സ്ക്യൂറ എന്ന ഉപകരണം നിർമിച്ചതോടു കൂടിയാണ് ഈ കലയുടെ പിറവി എന്ന് നമുക്ക് കാണാം. എങ്കിലും ചിത്രങ്ങളെ റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഒരു ക്യാമറ ആയിരുന്നില്ല അത് . വസ്തുക്കളുടെ പ്രതിരൂപം പ്രദർശിപ്പിക്കാൻ മാത്രം കഴിയുന്ന ഒരു ഉപകരണം മാത്രമായിരുന്നു അത്. ഇരുണ്ട കൂടാരത്തിനകത്തേക്കു തല കീഴായി പ്രദർശിപ്പിക്കുന്ന പ്രതിബിംബങ്ങൾ ഒരു ചിത്രകാരൻ വരച്ചെടുക്കുകയായിരുന്നു പതിവ്
 
പതിനേഴാം നൂറ്റാണ്ടോടു കൂടി ഈ ഉപകരണം ചെറുതായി തുടങ്ങി 
1830 കളിൽ ഫ്രാൻസിൽ  ജോസഫ് നീസ്ഫർ നീപ്സ് ആണ് ഒരു ഫോട്ടോ റെക്കോർഡ് ചെയ്തത് , ബിറ്റുമിൻ ജൂഡിയ എന്ന പഥാർത്ഥം പൂശിയ ഒരു പ്രതലത്തിൽ അത്ര പെട്ടന്ന് മങ്ങി പോകാത്ത ഒരു ചിത്രം അദ്ദേഹം പകർത്തി.  
നീപ്സിന്റെ വിജയം മറ്റു പരീക്ഷണങ്ങൾക്കു വേഗം കൂട്ടി  1800 കളിൽ തന്നെ ഡ്രഗ്‌റോ ടൈപ്പുകൾ , എമൽഷൻ പ്ലേറ്റുകൾ , വൈറ്റ്  പ്ലേറ്റുകൾ എന്നിവയെല്ലാം വികസിച്ചു.
 ഡാഗിറയോടൈപ്പ്‌ 
            ഫ്രാൻസിലെ  ലൂയി-ജാക്വസ്-മൻഡെ ഡഗറെ (Louis-Jacques-Mand'e Daguerre)യും  ജോസഫ് നൈസ്ഫോർ നൈസ്പ്സും (Joseph- Nicephore Nicepce) ചേർന്ന് 1830-തുകളിൽ രൂപപ്പെടുത്തിയ ഈ സംവിധാനത്തിന് ഡഗറെയുടെ ബഹുമാനാർഥം ഡഗറോടൈപ്പ് എന്ന പേരു നൽകപ്പെട്ടു. 
1839 ഓഗസ്റ്റ് 19 ന് പാരീസിലെ ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസിന്റെ യോഗത്തിലാണ്  ഈ കണ്ടുപിടുത്തം പൊതുജനങ്ങൾക്കായി പ്രഖ്യാപിച്ചത്. അമേരിക്കൻ ഫോട്ടോഗ്രാഫർമാർ ഈ പുതിയ കണ്ടുപിടുത്തം വേഗത്തിൽ പ്രയോജനപ്പെടുത്തി, അത് "സത്യസന്ധമായ ഒരു സാമ്യം" പകർത്താൻ പ്രാപ്തമായിരുന്നു.  1850 ആയപ്പോഴേക്കും ന്യൂയോർക്ക് സിറ്റിയിൽ മാത്രം 70 ലധികം ഡാഗുറോടൈപ്പ് സ്റ്റുഡിയോകൾ ഉണ്ടായിരുന്നു.സിൽവർ ഹാലൈഡ് പൂശിയ ഒരു ചെമ്പ് തകിടിനെ ക്യാമറയിൽ ഫിലിമിനു പകരം ഉപയോഗിച്ച് ചിത്രമെടുത്തശേഷം തകിടിൽ അല്പസമയം മെർക്കുറി ബാഷ്പം പതിപ്പിക്കുന്നു. തുടർന്ന് ഉപ്പു ലായനി ഉപയോഗിച്ച് നെഗറ്റീവിലെ ചിത്രത്തെ ഫിക്സ് ചെയ്യുന്നതോടെ തകിടിൽ വസ്തുവിന്റെ ഒരു സ്ഥിര പ്രതിബിംബം രൂപം കൊള്ളുന്നു.
ആദ്യകാല ഡാഗുറോടൈപ്പുകളുടെ എക്‌സ്‌പോഷർ സമയം മൂന്ന് മുതൽ പതിനഞ്ച് മിനിറ്റ് വരെയാണ്, ഇത് ഛായാചിത്രത്തിന് അപ്രായോഗികമാണ്. സെൻ‌സിറ്റൈസേഷൻ‌ പ്രക്രിയയിലെ മാറ്റങ്ങളും ഫോട്ടോഗ്രാഫിക് ലെൻസുകളുടെ മെച്ചപ്പെടുത്തലും എക്‌സ്‌പോഷർ‌ സമയം ഒരു മിനിറ്റോളം ആക്കി കുറക്കുവാൻ സഹായിച്ചു . 
          ഡാഗുറോടൈപ്പ് പ്രക്രിയയിൽ ഉപയോഗിച്ച ആദ്യകാല ക്യാമറകൾ ഒപ്റ്റീഷ്യൻമാരും ഉപകരണ നിർമ്മാതാക്കളും അല്ലെങ്കിൽ ചിലപ്പോൾ ഫോട്ടോഗ്രാഫർമാർ പോലും നിർമ്മിച്ചവയാണ്.
 നിരവധി ഛായാചിത്രങ്ങൾ  (portraits) ഈ സംവിധാനത്തിലൂടെ തയ്യാറാക്കുവാൻ സാധിച്ചിട്ടുണ്ട്. പക്ഷേ, 1851-ൽ ഇംഗ്ലണ്ടിലെ   ഫ്രെഡറിക് സ്കോട്ട് ആർച്ചർ വൈറ്റ് കൊളോഡിയോൺ പ്രോസസ്സ് എന്ന നൂതന സാങ്കേതിക രീതി കണ്ടുപിടിച്ചതോടെ ഡഗറോടൈപ്പുകൾക്ക് പകരം പ്രസ്തുത സമ്പ്രദായം വ്യാപകമായിത്തീർന്നു.


      

Comments

Popular posts from this blog