ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന പാഠങ്ങൾ ഇനി നമുക്ക് ഈ കാലഘട്ടത്തിലെ ഒരു ക്യാമറയെക്കുറിച്ചും അതിന്റെ പ്രവർത്തന രീതികളെക്കുറിച്ചും ലളിതമായി മനസിലാക്കാൻ ശ്രമിക്കാം . നിരവധിയായ ക്യാമറകൾ ഇന്ന് നമുക്ക് വിപണിയിൽ ലഭ്യമാണ് , അവയിൽ മിക്കവയും വളരെ മികച്ച ഫോട്ടോകൾ നല്കുന്നവയുമാണ് . നിരവധിയായ ആവശ്യങ്ങളെ മുൻനിർത്തി സാങ്കേതികമായി പലവിധമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് അവ നിർമിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഒരു എസ് . എൽ . ആർ ക്യാമറ നമുക്ക് പരിചയപ്പെടാം .
Posts
- Get link
- X
- Other Apps
നമുക്കിനി ഫോട്ടോഗ്രാഫി പഠിക്കാം . ഫോട്ടോഗ്രാഫി പഠിക്കാൻ ആഗ്ഗ്രഹിക്കുന്നവർക്കു വേണ്ടി മലയാളത്തിലുള്ള കുറച്ചധികം ക്ലാസ്സുകളാണ് ഈ ബ്ലോഗിൽ ഉൾപ്പെടുത്തുന്നത്. ഫോട്ടോഗ്രാഫി ഫോട്ടോ എന്നാൽ പ്രകാശം എന്നാണ് അർഥം , ഗ്രാഫി എന്നാൽ വരക്കുക എന്നും . അപ്പോൾ പ്രകാശം കൊണ്ട് വരയ്ക്കുന്ന ഒന്നാണ് ഫോട്ടോഗ്രാഫി എന്ന് മനസിലായി കാണുമല്ലോ ? എങ്കിൽ ഇനി പ്രകാശം ഉപയോഗിച്ച എങ്ങനെ വരക്കാം എന്ന് നോക്കാം, അതായതു എങ്ങനെ ഒരു ഫോട്ടോ എടുക്കാം എന്ന് നമുക്ക് നോക്കാം . ചരിത്രം ഫോട്ടോഗ്രഫിക്കും ഒരു ചരിത്രമുണ്ട് , നൂറ്റാണ്ടുകൾ നീളുന്ന ഒരു ചരിത്രം തന്നെ .. അഞ്ചാം നൂറ്റാണ്ടു മുതൽ തന്നെ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന ആശയങ്ങൾ നിലനിന്നിരുന്നു എങ്കിലും പതിനൊന്നാം നൂറ്റാണ്ടിൽ ഒരു ഇറാഖി ശാസ്ത്രഞ്ജൻ കാമറ ഒബ്സ്ക്യൂറ എന്ന ഉപകരണം നിർമിച്ചതോടു കൂടിയാണ് ഈ കലയുടെ...